കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ജനുവരി 24 നു രാവിലെ 11 നു സിറ്റിങ് നടത്തും. സംസ്ഥാനത്തെ ശൈവവെള്ളാള സമുദായത്തെ പൂർണ്ണമായും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ച് സമർപ്പിച്ച നിവേദനം, പരിവാര ബണ്ട് സമുദായത്തെ ഒ.ബി.സി.യിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സമർപ്പിച്ച നിവേദനം, ഭരതർ ക്രിസ്ത്യൻ വിഭാഗത്തെ ഏതു ജാതിയിൽ ഉൾപ്പെടുത്തണമെന്ന വിഷയം എന്നിവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർസെക്രട്ടറി എന്നിവർ സിറ്റിങ്ങിൽ പങ്കെടുക്കും.