കൊല്ലം ജില്ലയിലെ ഒരു ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ-ഫ്രഞ്ച് തസ്തികയിൽ കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. എം.എ ഫ്രഞ്ച് (50 ശതമാനത്തിൽ കുറയരുത്), ബി.എഡ്, സെറ്റ് അല്ലെങ്കിൽ തത്തുല്യം എന്നിവയാണ് യോഗ്യത.  ശമ്പള സ്‌കെയിൽ 45,600 – 95,600. പ്രായപരിധി 2022 ജനുവരി ഒന്നിന് 40 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 21നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.