* 2023ലെ സമ്മർ ബമ്പർ ഭാഗ്യക്കുറി പ്രകാശനം ചെയ്തു

* വകുപ്പിന്റെ  സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

ക്രിസ്മസ് – പുതുവത്സര ബംബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 16 കോടി രൂപയ്ക്ക് XD 236433  നമ്പർ ടിക്കറ്റ്അർഹമായി. ധനമന്ത്രി കെ.എൻ ബാലഗോപാലാണ്  നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനാർഹനെ കണ്ടെത്തിയത്. കോഴിക്കോട് താമരശ്ശേരി സബ് ഓഫിസിൽ നിന്ന് വാങ്ങി പാലക്കാട് ജില്ലയിൽ വിൽപ്പന നടത്തിയ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. രണ്ടാം സമ്മാനം ഒരു കോടി വീതം വിവിധ സീരീസുകളിലെ 10 പേർക്ക് ലഭിച്ചു. XA 107077, XB 158053, XC398288, XD 422823, XE 213859, XG323942, XH 226052, XJ 349740, XK110254, XL 310145 എന്നീ നമ്പറുകൾക്കാണ് ഒരു കോടി വീതം ലഭിക്കുക. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക് ലഭിച്ചു.

ഇത്തവണ 33 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 32.57 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ആകെ സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയായി ഇക്കുറി വർധിപ്പിച്ചിരുന്നു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനവും 2023ലെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും ധനമന്ത്രി  നിർവഹിച്ചു. വകുപ്പിന്റെ  പ്രതിദിന നറുക്കെടുപ്പുകൾ തത്സമയംhttps://www.youtube.com/@ksldsm/streams എന്ന യൂട്യൂബ് അക്കൗണ്ടിൽ ലഭ്യമാകും.https://www.facebook.com/ksldsmഎന്നതാണ് ഫേസ്ബുക് വിലാസം. ഭാഗ്യക്കുറി നറുക്കെടുപ്പുകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സാമൂഹികമാധ്യമങ്ങൾ വഴി തത്സമയം നറുക്കെടുപ്പ് നടപടികൾ ലഭ്യമാക്കുന്നത്.

ഇത്തവണത്തെ സമ്മർ ബമ്പർ 2023 ഭാഗ്യക്കുറിക്ക് ആറു പരമ്പരകളാണുണ്ടാകുക. ഒന്നാം സമ്മാനം 10 കോടി രൂപയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്കും ലഭിക്കും. ആകെ സമ്മാനങ്ങൾ കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. ആകെ 1,53,433 സമ്മാനങ്ങളാണുള്ളത്. 250 രൂപയാണു ടിക്കറ്റ് വില. നറുക്കെടുപ്പ് 2023 മാർച്ച് 19ന്.

ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ, പ്രശസ്ത അന്താരാഷ്ട്ര ഭൗമശാസ്ത്രജ്ഞൻ അശ്വിൻ ശേഖർ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.