സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ കൗണ്‍സലിങ് കോഴ്സായ ‘പാത്ത്‌വേ-സോഷ്യല്‍ ലൈഫ് വെല്‍നസ് പ്രോഗ്രാമിന്’ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ തുടക്കമായി. വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കോഴ്‌സ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍ എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. കോളേജ് കൗണ്‍സലിങ് സെന്റര്‍ കോര്‍ഡിനേറ്റര്‍ സഹീറ ബാനു അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ലെഫ്. അബ്ദുല്‍ റഷീദ്, വേങ്ങര സി.സി.എം.വൈ പ്രിന്‍സിപ്പല്‍ പ്രൊഫ്: മമ്മദ് പി അസോസിയേറ്റ് പ്രൊഫസര്‍ കമലം എടത്തില്‍, ഐ.ക്യു.എ.സി കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ റസാഖ്, മൈനോരിറ്റി സെല്‍ കോ ഓര്‍ഡിനേറ്റര്‍ സിബി നിജാസ് എന്നിവര്‍ പ്രസംഗിച്ചു. ഹിസാന തെസ്‌നിം സ്വാഗതവും അന്‍ഷിദ് നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിലായി സമീറ ഷിബു , ജുമാന എന്നിവര്‍ ക്ലാസുകളെടുത്തു.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രവും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് കൗണ്‍സലിങ് സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂര്‍വ കൗണ്‍സലിങ് ട്രെയിനിംഗ് പ്രോഗ്രാം പി.എസ്.എം.ഒ കോളേജില്‍ ആരംഭിച്ചു. തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ. അസീസ് അധ്യക്ഷത വഹിച്ചു. വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ പി. മമ്മദ്, കോളേജ് കൗണ്‍സലിങ് സെല്‍ കോര്‍ഡിനേറ്റര്‍ എം. സലീന, സജ്‌ന ഷിഫാന, കോമേഴ്‌സ് വിഭാഗം മേധാവി നൂറ മുഹമ്മദ് കുട്ടി, സാമ്പത്തിക ശാസ്ത്ര വിഭാഗം അദ്ധ്യാപിക റംല, ചരിത്ര വിഭാഗം അദ്ധ്യാപകരായ കെ.അബ്ദുല്‍ റഹൂഫ്, എന്‍.എന്‍. ജസീല, ടി.മുഹമ്മദ് ശിബില്‍ എന്നിവര്‍ സംസാരിച്ചു.
കേരള സര്‍ക്കാറിന് കീഴിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ വിവാഹപൂര്‍വ്വ കൗണ്‍സലിങ് കോഴ്‌സിന് വേങ്ങര സി.സി.എം.വൈയില്‍ തുടക്കമായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ ടീച്ചര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. വേങ്ങര കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്സ് പ്രന്‍സിപ്പല്‍ പ്രൊഫ. പി. മമ്മദ് അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ പ്രൊഫ എ.പി അബ്ദുള്‍ വഹാബ്,സാഫി കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ പി.വി ബഷീര്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.പി.ടി ഖമറുദ്ധീന്‍ സ്വാഗതവും മുഹമ്മദ് ഷിബില്‍ ടി നന്ദിയും പറഞ്ഞു.തു ടര്‍ന്ന് നടന്ന സെഷനുകളില്‍ ജുമാന, ഷമീറ, ഷിബു എം എന്നിവര്‍ ക്ലാസുകളെടുത്തു. ജനുവരി ഇരുപത്തിഒന്നിന് പ്രോഗ്രാം സമാപിക്കും.