മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് വേങ്ങര ഗ്രാമ പഞ്ചായത്ത് വയോജന ഗ്രാമസഭ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസല്‍ ഉദ്ഘാടനം ചെയ്തു. സായം പ്രഭക്ക് കീഴില്‍ കൃഷി അനുബന്ധ പദ്ധതികളൊരുക്കി തൊഴിലും വരുമാനവും ഉറപ്പാക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി ചെടിച്ചട്ടി നിര്‍മ്മാണം, പോട്ടിംങ്ങ് മിശ്രിതങ്ങളുടെയും ജൈവ വളക്കൂട്ടുകളുടെ ഉല്‍പാദനം, അടുക്കള തോട്ട നിര്‍മ്മാണം, ചെറുകിട ആട്, കോഴി വളര്‍ത്തല്‍ കേന്ദ്രം, വയോജന ജിം എന്നിവ സ്ഥാപിച്ച് മുതിര്‍ന്ന പൗരമ്മാരുടെ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി 200 ഓളം വയോജനങ്ങള്‍ ഗ്രാമസഭയില്‍ പങ്കെടുത്തു.

ചടങ്ങിൽ ക്ഷേമക്കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. സലീം അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞുമുഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹാരീഫ മടപള്ളി, അംഗങ്ങളായ സി.പി. അബ്ദുല്‍ ഖാദര്‍, സി. റഫീഖ് മൊയ്തീന്‍, എം.പി. ഉണ്ണികൃഷ്ണന്‍, എ.കെ. നഫീസ, എം. അസ്യ മുഹമ്മദ്, ഇ.കെ. റുബീന അബ്ബാസ്, ഇ.കെ. കമറുബാനു, ടി. നുസ്രത്ത്, യൂസുഫലി, ടി.ടി. അബ്ദുല്‍ കരീം, കെ. നജ്ജ്മുന്നീസ സാദിഖ്, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ സാഹിന, കൃഷി ഓഫീസര്‍ ജൈസല്‍ ബാബു, മൃഗഡോക്ടര്‍ സനൂത്, പ്ലാനിങ് ഓഫീസര്‍ രഞ്ജിത്ത്, അസിസ്റ്റന്റ് സെക്രട്ടറി സുകുമാരി, കെയര്‍ ഗീവര്‍ എ.കെ. ഇബ്രാഹീം തുടങ്ങിയവര്‍ പങ്കെടുത്തു. വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണവും റെഡ് ലേഡി പപ്പായ തൈകളും ചടങ്ങിൽ വിതരണം ചെയ്തു.