ദേശീയ റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി പുളിക്കൽ മദീനത്തുൽ ഉലും അറബിക് കോളേജിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എൻ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് കോളേജിലെ ഡിഗ്രി വിദ്യാർഥികൾക്കായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിത്. പ്രിൻസിപ്പൽ പ്രൊഫസർ സയ്യിദ് മുഹമ്മദ് ഷാക്കിർ ഉദ്ഘാടനം ചെയ്തു.ഡോ: സാബിർ നവാസ് അധ്യക്ഷത വഹിച്ചു. എൻഫോഴ്സ്മെന്റ് എം വി ഐ കെ നിസാർ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് എടുത്തു. ഡോ: പി അബ്ദുൽ മുനീർ, ഡോ: നിഷാദ് അലി, പി സീത എന്നിവർ സംസാരിച്ചു