നാദാപുരം ഗ്രാമപഞ്ചായത്തില്‍ 2023- 24 വര്‍ഷത്തില്‍ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കേണ്ട പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഭിന്നശേഷിക്കാരുടെ ഗ്രാമസഭ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം, ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് പ്രത്യേക ലൈസന്‍സ് മേള, തൊഴില്‍ പരിശീലനം, വൈദ്ഗ്ധ്യ പരിശീലനം, ക്ലോക്ലീയര്‍ ഇംബ്ലാന്റേഷന്‍ എന്നീ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ഗ്രാമസഭ ആവശ്യപ്പെട്ടു.

ഭിന്നശേഷി കലോത്സവത്തോടനുബന്ധിച്ച് കൂടുതല്‍ തുക അനുവദിച്ച് ഭിന്നശേഷിക്കാരുടെ കുടുംബ സംഗമവും നടത്തണം. കഴിഞ്ഞ ഭിന്നശേഷി കലോത്സവത്തിനായി 60,000 രൂപയായിരുന്നു പഞ്ചായത്ത് ചെലവഴിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി 17 ലക്ഷം രൂപയും പഞ്ചായത്ത് വകയിരുത്തി.

ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ് പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസര്‍, എം സി സുബൈര്‍, ജനീദ ഫിര്‍ദൗസ് ,മെമ്പര്‍ പി പി ബാലകൃഷ്ണന്‍, ഐസി ഡി എസ് സൂപ്പര്‍വൈസര്‍ വി ശാലിനി എന്നിവര്‍ സംസാരിച്ചു.