കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ വികസന വിഭാഗം തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ ആഭിമുഖ്യത്തിൽ സ്നേഹ തീരം കോസ്റ്റൽ ക്യാമ്പയിന്റെ ഭാഗമായി പഠന സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.  പാലൂർ എൽ.പി സ്കൂളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ പി.കെ.പുഷ്പ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ഷക്കീല, കമ്മ്യൂണിറ്റി കൗൺസിലർ പി.ബ്യൂല, കോസ്റ്റൽ വളണ്ടിയർ എം.എൻ.മിനി, സാമൂഹ്യ ഉപസമിതി കൺവീനർ ദീപ കാരപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. സ്നേഹിത കൗൺസിലർ മാജിത സ്ക്രീനിംഗ് ക്യാമ്പിനെ കുറിച്ച് സംസാരിക്കുകയും കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സ്ക്രീനിംഗ് സെഷനും നടത്തി. സ്നേഹിത സർവ്വീസ് പ്രോവൈഡർ രജ്ഞുഷ സ്ക്രീനിംഗ് സെഷൻ കോർഡിനേറ്റ് ചെയ്തു. പാലൂർ സ്കൂൾ പ്രധാനാധ്യാപിക വീണ സ്വാഗതവും സിഡിഎസ് മെമ്പർ റംലത്ത് നന്ദിയും പറഞ്ഞു.