വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐ.ടി.ഐ വിദ്യാർത്ഥികൾക്കായി സ്പെക്ട്രം ജോബ് ഫെയർ 2023 സംഘടിപ്പിച്ചു. കോഴിക്കോട് ഗവ.ഐ.ടി.ഐയിൽ നടന്ന ജോബ് ഫെയർ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കോർപ്പറേഷൻ വാർഡ് കൗൺസിലർ പി.പി.നിഖിൽ അധ്യക്ഷത വഹിച്ചു. 1141 ട്രെയിനികൾ ഇന്റർവ്യൂവിൽ പങ്കെടുത്തു. 200 ഓളം ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കുകയും 460 പേരെ ഷോർട്ട് ലിസ്റ്റും ചെയ്തു. എട്ടു കമ്പനികളാണ് ജോബ് ഫെയറിൽ പങ്കെടുത്തത്. ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് പി.വാസുദേവൻ സ്വാഗതവും പ്രിൻസിപ്പൽ എം.എ.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.