സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ തൊഴിൽ രഹിതരുടെ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ബെനഫിഷ്യറി ഓറിയന്റഡ് പദ്ധതിക്ക് കീഴിൽ 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതിനായി ജില്ലയിലെ പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽപ്പെട്ട സംരംഭകരായ യുവതീ-യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  കുടുംബ വാർഷിക വരുമാനം 35,000ത്തിൽ കവിയാത്ത 18നും 55നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.  തിരഞ്ഞെടുക്കപ്പെടുന്നവർ കോർപറേഷന്റെ നിബന്ധനക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കേണ്ടതാണ്.  പദ്ധതിയുടെ വായ്പ തുക 7 ശതമാനം പലിശ സഹിതം 5 വർഷം കൊണ്ട് തിരിച്ചടക്കണം.  വിശദ വിവരങ്ങൾക്ക് ഫോൺ: 0483 2731496.