വെന്നിയൂർ പറമ്പ-താനൂർ റോഡിൽ പാണ്ടിമുറ്റത്ത് കലുങ്ക് പുനർനിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം ജനുവരി 22 മുതൽ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വാഹനങ്ങൾ താനൂരിൽ നിന്നും തൃക്കുളം-തെയ്യാല റോഡു വഴി കക്കാട്, വെന്നിയൂർ പറമ്പ് എന്നീ ഭാഗങ്ങളിലേക്ക് തിരിഞ്ഞു പോവണം.  വെന്നിയൂരിൽ നിന്നും താനൂരിലേക്ക് പോകേണ്ട വാഹനങ്ങൾ ഇട്ടിലാക്കൽ തെയ്യാല പി.ഡബ്ല്യു.ഡി റോഡ് വഴി,  പുത്തൻ തെരു വെള്ളച്ചാൽ റോഡ് വഴി പോകേണ്ടതാണ്.  കൂടാതെ ചെറു വാഹനങ്ങൾ പാണ്ടിമുറ്റം-സി.കെ.പടി-കല്ലത്താണി പഞ്ചായത്ത് റോഡ് വഴി തിരിഞ്ഞു പോകാവുന്നതാണ്.