ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഉമ്മർകണ്ടി അങ്കണവാടി തറക്കല്ലിടൽ കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2022-23 ,23-24 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 33 ലക്ഷം രൂപ വകയിരുത്തിയാണ് അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നത്ത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കെ അധ്യക്ഷനായി. അസിസ്റ്റൻറ് എഞ്ചിനീയർ ഫാസിൽ കെ പദ്ധതി വിശദീകരണം നടത്തി. സെക്രട്ടറി അനിൽകുമാർ,ഐ സി ഡി എസ് സൂപ്പർവൈസർ രമ്യ ,പഞ്ചായത്ത് അംഗം സജിത, ഓവസർസീർ മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായി. വാർഡ് മെമ്പർ അബ്‍ദുല്ലക്കോയ വലിയാണ്ടി സ്വാഗതവും സിബിൽ രാജ് ടി നന്ദിയും പറഞ്ഞു.