ചക്കിട്ടപാറ പഞ്ചായത്തിലെ പട്ടിക ജാതി കുടുംബങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്തിന്റെ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കട്ടിൽ വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടമായി വയോജനങ്ങളുള്ള എഴുപത് കുടുംബങ്ങൾക്കാണ് കട്ടിൽ നൽകുന്നത്.

പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ വിതരണോദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി.കെ ശശി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ഇ.എം ശ്രീജിത്ത്, ബിന്ദു വത്സൻ, പഞ്ചായത്തം​ഗങ്ങളായ ബിന്ദു സജി, ജിതേഷ് മുതുകാട്, വിനിഷ ദിനേശൻ എന്നിവർ പങ്കെടുത്തു.