കേരള ഇൻസ്റ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റും (കീഡ് ) വ്യവസായ വാണിജ്യവകുപ്പും ഗോത്ര മേഖലയിലെ നവസംരംഭകരെ കാർഷിക മേഖലയിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രാദേശിക സംരംഭകത്വ പരിശീലന പരിപാടിക്ക് തുടക്കമായി.

വയനാട് നൂൽപ്പുഴ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് രണ്ടു ദിവസങ്ങളിലായി ബോധവൽക്കരണ പരിശീലന പരിപാടി നടക്കുന്നത്.

കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ് എം.പ്രദീപ് കുമാർ ക്ലാസുകൾ നയിച്ചു. ചടങ്ങിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപിനാഥ് ആലത്തൂർ മുഖ്യാതിഥിയായി, കീഡ് അസിസ്റ്റന്റ് മാനേജർ എം. റെജി, കുടുംബശ്രീ പ്രോഗ്രാം മാനേജർ വി. ജയേഷ്, സി.ഡി.എസ് ചെയർപേഴ്സൺ എം.കെ ജയ എന്നിവർ പങ്കെടുത്തു.