കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കുട്ടികൾ കേരളത്തിനകത്തുള്ള സർക്കാർ/എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം. 2022 ലെ ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, ടി.ടി.സി, ഐ.ടി.ഐ. പോളിടെക്‌നിക്, ജനറൽ നഴ്‌സിങ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ തുടങ്ങിയ അവസാന വർഷ പരീക്ഷകളിൽ നിശ്ചിത ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ 31ന് വൈകിട്ട് 5 വരെ അപേക്ഷകൾ യൂണിയൻ പ്രതിനിധികൾ മുഖേന സമർപ്പിക്കാം. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്തിന്റെ ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്തിന്റെ ക്ഷേമനിധി പാസ്ബുക്കിന്റെ ആദ്യ പേജിന്റേയും അംശാദായ അടവിന്റേയും പകർപ്പ്, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് (ജോയിന്റെ അക്കൗണ്ട് സ്വീകാര്യമല്ല) സർട്ടിഫിക്കറ്റ് (പ്രൊഫഷണൽ / ഓറിജിനൽ പകർപ്പ്), റേഷൻ കാർഡിന്റെ പകർപ്പ്, കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവയും സമർപ്പിക്കണം. പരീക്ഷാ തീയതിയ്ക്ക് തൊട്ടു മുമ്പുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വം പൂർത്തീകരിച്ചിരിക്കണം. കുടിശ്ശികയുള്ള അപേക്ഷകൾ നിരസിക്കും. കേരളത്തിനകത്തെ സർവകലാശാലകളിൽ റഗുലർ കോഴ്‌സിൽ പഠിച്ചവരായിരിക്കണം. സ്വാശ്രയ സ്ഥാപനങ്ങളിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ പഠിച്ച വിദ്യാർഥികൾ ആനുകൂല്യത്തിന് അർഹരല്ല. പരീക്ഷാ തീയതി കണക്കാക്കുമ്പോൾ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടാകാൻ പാടില്ല. വിശദവിവരങ്ങൾക്ക്: 0471-2729175.