കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവിള കൃഷിയുടെ വിത്ത് കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ 821 ഗുണഭോക്താക്കൾക്കാണ് കൃഷി കിറ്റ് വിതരണം ചെയ്യുന്നത്. ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, കാച്ചിൽ, കിഴങ്ങ് എന്നിവ അടങ്ങിയ പത്ത് കിലോയിൽ കൂടുതലുള്ള വിത്ത്കിറ്റ് സൗജന്യമായാണ് നൽകിയത്.

ഇടവിള വിത്ത് കിറ്റിന്റെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത നിർവ്വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ നൗഷാദ് കെ.കെ , ശിവദാസൻ കരോട്ടിൽ, കൃഷി ഓഫീസർ രേണുക കൊല്ലേരി, കൃഷി അസിസ്റ്റന്റ് ഹരി, കർഷകരായ സലീം ചോണാട്, ഷരീഫ് പി.കെ, ഹബീബ് കെ.എം, അബ്ദുള്ള പുതിയ പുരയിൽ, ഷഫീർ ബാവ, മുഹമ്മദലി എന്നിവർ സംസാരിച്ചു.