ലിംഗസമത്വത്തെ കുറിച്ചുള്ള അവബോധം സമൂഹത്തിൽ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി “ലിംഗ പദവിയും നേതൃത്വവും” എന്ന വിഷയത്തിൽ ജെൻഡർ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. ലിംഗ സമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി സംസ്ഥാന സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിന്റെ നേതൃത്വത്തിൽ ജെ.സി.ഐ കോഴിക്കോടിന്റെ സഹകരണത്തോടു കൂടിയാണ് പരിശീലനം സംഘടിപ്പിച്ചത്

പരിപാടിയിൽ ഫറോക്ക് കോളേജ് ഒന്നാം സ്ഥാനം നേടി. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല രണ്ടാം സ്ഥാനവും ഗവ. കോളേജ് കോടഞ്ചേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ വിവിധ കോളേജുകളിൽ നിന്നുള്ള മത്സരാർത്ഥികൾ പരിപാടിയുടെ ഭാഗമായി. മേയർ ഡോ. ബീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഡെവലപ്പ്മെൻ്റ് കമ്മീഷണർ എം.എസ് മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു. ജെൻഡർ പാർക്ക് ഡയറക്ടർ സബ് കലക്ടർ വി.ചെൽസാസിനി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.