കാലടി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടി പ്രസിഡന്റ് അസ്ലം തിരുത്തി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ ആനന്ദൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ. കെ അബ്ദുൾ ഗഫൂർ,മെമ്പർമാരായ കെ ജി ബാബു സലീന, ബൽക്കീസ്, ലെനിൻ, അബ്ദുൽ റസാഖ്, സെക്രട്ടറി പി എം ഷാജി, എ.എസ് ബിനേഷ് തുടങ്ങിയവർ പങ്കെടുത്തു.