കേന്ദ്രസർക്കാറിന്റെ തൊഴിലുറപ്പ് പദ്ധതി, പി എം എ വൈ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ,എന്നീ പദ്ധതികളും കുടുംബശ്രീ പ്രവർത്തനങ്ങളും പരിശോധിക്കുന്നതിന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ലെവൽ മോണിറ്ററിംഗ് ടീം ലീഡർ ഡോ.എസ് ദയാകർ റെഡ്ഡി നാദാപുരം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് പദ്ധതികൾ വിലയിരുത്തി.

പഞ്ചായത്ത് ഓഫീസിൽ ചേർന്ന ജനപ്രതിനിധികളുടെയും, കുടുംബശ്രീ, ഉദ്യോഗസ്ഥർ എന്നിവരുടെയും യോഗത്തിൽ പങ്കെടുത്ത് വിവിധ പദ്ധതികളുടെ വിശദാംശങ്ങൾ ശേഖരിച്ചു. തുടർന്ന് വാർഡ് 22 ലെ കുടുംബശ്രീ യൂണിറ്റ് സന്ദർശിച്ചു.
ആഭ്യന്തര ലോൺ, ബാങ്ക് ലിങ്കിംഗ്, ആഭ്യന്തര പരിശോധന തുടങ്ങിയ കാര്യങ്ങൾ കുടുംബശ്രീ അംഗങ്ങൾ വിശദീകരിച്ചു. കുടുംബശ്രീ ഉൽപാദിപ്പിക്കുന്ന ഹെർബൽ ഉൽപ്പന്നങ്ങൾ നേരിട്ട് കണ്ടു .തുടർന്ന് പതിനേഴാം വാർഡിലെ പി എം എ വൈ പദ്ധതിയിലെ ഗുണഭോക്താവായ തയുള്ളതിൽ നാരായണിയുടെ വീട് സന്ദർശിച്ചു. ഒമ്പതാം വാർഡ് ഗ്രാമ കേന്ദ്രത്തിലും ,എട്ടാം വാർഡ് തൊഴിലുറപ്പ് സൈറ്റിലും ഡോ.എസ് ദയാകർ റെഡ്ഡി സന്ദർശനം നടത്തി പദ്ധതി പ്രവർത്തനങ്ങൾ പരിശോധിച്ചു.

പഞ്ചായത്തിന്റെ വിവിധ പദ്ധതി പ്രവർത്തനങ്ങൾ പ്രസിഡൻറ് വി വി മുഹമ്മദലി, സെക്രട്ടറി ടി ഷാഹുൽഹമീദ് എന്നിവർ വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഖില മരിയാട്ട് , സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ, എം സി സുബൈർ, വാർഡ് മെമ്പർമാരായ പി പി ബാലകൃഷ്ണൻ, എ കെ ദുബീർ മാസ്റ്റർ ,നിഷ മനോജ് ,സുമയ്യ പാട്ടത്തിൽ, ബി ഡി ഒ ടി ആർ ദേവിക രാജ് ,ജോയിന്റ് ബി ഡി ഒ മാരായ ജി സ്വപ്ന ,പി വി സുചിന്ദ്രൻ, അസിസ്റ്റൻറ് സെക്രട്ടറി ടി പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,അസിസ്റ്റൻറ് എഞ്ചിനീയർമാരായ വിശ്വൻ ,നവനീത് രാജഗോപാലൻ , കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ പി റീജ, അക്കൗണ്ടന്റ് കെ സിൻഷാ എന്നിവർ ഫീൽഡ് പരിശോധനയിൽ സംബന്ധിച്ചു.