2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി വോളിബോൾ പരിശീലനം നടത്തി. ഉള്ളിയേരി മിനി സ്റ്റേഡിയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ്‌ എൻ എം ബാലരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വോളിബോൾ കോച്ച് സുരേന്ദ്രൻ മാസ്റ്റർ, കോഡിനേറ്റർ കെ.കെ സുരേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.