ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കേരള നിയമവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ നിയമപ്രവേശന പരീക്ഷാ പരിശീലനം ”നിയമാഗോത്രം 2023” ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. കണിയാമ്പറ്റ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന ക്യാമ്പ് കല്‍പ്പറ്റ മുന്‍സിഫ് മജിസ്‌ട്രേറ്റ് പി. വിവേക് ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സി. ഉബൈദുള്ള, ഡോ. കെ.ഐ ജയശങ്കര്‍, ഡോ. പി. ലോവല്‍മാന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍ സന്തോഷ്‌കുമാര്‍, എ.ബി ശ്രീജകുമാരി, ടി.ഡി.ഒ ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പില്‍ 69 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
