അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഗവ/പി.എസ്.സി അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് ക്ലാസ്സുകൾ ജനുവരി 25 ന് ആരംഭിക്കും. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങൾക്ക് ട്യൂഷൻ ഫീസിൽ ഇളവ് ലഭിക്കും. താത്പര്യമുള്ളവർ ഫീസ്, അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഈ മാസം 27ന് മുമ്പ് കോളേജിലെത്തി അഡ്മിഷൻ നേടണം. ഓൺലൈൻ തിയറി ക്ലാസുകളും ഓഫ്ലൈൻ പ്രാക്ടിക്കൽ ക്ലാസും ഉണ്ടായിരിക്കും. എസ്.എസ്.എൽ.സി വിജയമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547005029