ആലപ്പുഴ: ചേർത്തല തെക്കു വാർഡിലെ തൊഴിലുറപ്പുകാരുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. വാർഡ് 12 ലെ 110 തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനമായ മുപ്പതിനായിരം രൂപയാണ് കളക്ടറേറ്റിൽ വച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഏറ്റുവാങ്ങി ജില്ലാകളക്ടർക്ക് കൈമാറിയത.് ബ്ലോക്ക് മെമ്പർ ടി. എസ് രഘുവരൻ, വാർഡ് മെമ്പർ രജിമോൾ, മേട്രൺ സരള, മേരി, അംബിക, ഷീല, ഭൈമി, ഗീത എന്നിവർ ചേർന്നാണ് മന്ത്രിക്ക് തുക കൈമാറിയത്.