ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ ആരംഭിക്കുന്ന സ്റ്റേറ്റ് ലെവല്‍ ഖേലോ ഇന്ത്യ കേന്ദ്രത്തിലേക്ക് (ഷട്ടില്‍ ബാഡ്മിന്റണ്‍) കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ നിന്നുള്ള ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് സെലക്ഷനില്‍ പങ്കെടുക്കാവും. താല്പര്യമുള്ള കായിക താരങ്ങള്‍ ജനുവരി 28ന് രാവിലെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 8ന് എത്തണം. വിശദവിവരങ്ങള്‍ക്ക്: ഇ മെയില്‍: sportscouncilekm@gmail.com ഫോണ്‍ : 0484-2367580, 9746773012.