സംസ്ഥാന സര്‍ക്കാരിന്റെ വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ലൈറ്റ് ഹൗസിന് സമീപം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, കുടുംബശ്രീ, ക്ലീന്‍കേരള കമ്പനി എന്നിവര്‍ ചേര്‍ന്നാണ് കാമ്പയിന്‍ നടത്തുന്നത്. 2017 ആഗസ്റ്റ് 15-ന് ആരംഭിച്ച മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രചാരണത്തിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ നടത്തുന്നത്. പൊതു ഇടങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.
ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗമായ എ.എസ്. കവിത, കൗണ്‍സിലര്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. എസ.് രാജേഷ്, നഗരസഭ ഹെല്‍ത്ത് ഓഫീസര്‍ ഹര്‍ഷദ്, ശുചിത്വ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞ് ആശാന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയപ്രകാശ്, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരായ സുമേഷ്, അനിക്കുട്ടന്‍, ടെന്‍ഷി, ജയ, ഷാലിമ, ഖദീജ, സ്മിത, റിനോഷ്, നവ കേരളം റിസോഴ്സ്പേഴ്സണ്‍മാരായ രേഷ്മ, അഷിതദേവ്, അപര്‍ണ്ണ, അതുല്യ വി. ഗോപാല്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.