ജില്ലയില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെ ‘അതിജീവനം 2018 കരുത്തേകിയ കൈകള്‍ക്ക് ആദരപൂര്‍വ്വം’ എന്ന പരിപാടിയില്‍ ആദരിക്കുന്നു. പ്രകൃതി ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരെ എല്ലാം മറന്ന് രക്ഷിച്ച് ക്യാമ്പുകളില്‍ എത്തിച്ച് അവര്‍ക്ക് എല്ലാ ജീവിത സൗകര്യങ്ങളും ഒരുക്കി കൊടുത്ത കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ സേനാ വിഭാഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രിയപാര്‍ട്ടി പ്രവര്‍ത്തകര്‍, യുവജന സംഘടന പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരെ കല്‍പ്പറ്റ നിയോജകമണ്ഡലം പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണ് ആദരിക്കുന്നത്. സെപ്തംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്തുനിന്ന് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെ ആനയിച്ച് ചന്ദ്രഗിരി ഒഡിറ്റോറിയത്തില്‍ അനുമോദിക്കും. ഇതിന്റെ ഔപചാരിക ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിക്കും. ചടങ്ങിന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പി ഗഗാറിന്‍, വിജയന്‍ ചെറുകര, പി.പി ആലി, പി.പി.എ കരീം, എം.വി ശ്രേയാംസ്‌കുമാര്‍, കെ.ജെ ദേവസ്യ, സി.എം ശിവരാമന്‍, എം.സി സെബാസ്റ്റ്യന്‍, കെ സദാനന്ദന്‍, പി.എം ജോയി, പി.കെ ബാബു, മുഹമ്മദ് പഞ്ചാര തുടങ്ങിയവര്‍ പങ്കെടുക്കും.
