മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ ഒഴിവുള്ള ബി.ഫാം സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്ക് ഫെബ്രുവരി 02 ന് രാവിലെ 11 നും ആലപ്പുഴ ഗവൺമെന്റ് T.D മെഡിക്കൽ കോളേജിലെ ഒഴിവുള്ള ഒരു സീറ്റിലേക്ക് ഫെബ്രുവരി 04 ന് രാവിലെ 11നും കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള രണ്ട് സീറ്റിലേക്ക് ഫെബ്രുവരി 06 ന് രാവിലെ 11നും അതാത് കോളേജുകളിൽ നടക്കും.
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള രണ്ട് സീറ്റിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് ഫെബ്രുവരി 08 ന് രാവിലെ 11ന് നും കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള ഏഴ് സീറ്റിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് ഫെബ്രുവരി 10 ന് രാവിലെ 11ന് നും നടക്കും.
കേരള പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീരിച്ചിട്ടുള്ള റാങ്ക് പട്ടികയിൽ നിന്ന് മെറിറ്റടിസ്ഥാനത്തിലായിരിക്കും അലോട്ട്മെന്റ് നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ രേഖകൾ, അസൽ ട്രാസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രം പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് www.dme.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.