ഫെബ്രുവരി 4 മുതൽ 6 വരെ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മന്റ് ടെക്നോളജീസ് ( ജി. എക്സ് കേരള 23) പ്രചരണാർത്ഥം സംഘടിപ്പിച്ച സൈക്കിൾ റാലി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം ഫ്ളാഗ് ഓഫ് ചെയ്തു. കോർപറേഷൻ കൗൺസിലർ പത്മജ എസ്. മേനോൻ പങ്കെടുത്തു.
ഐസ് ഷീറോസ്, സെന്റ്. തെരേസാസ് കോളേജ് എന്നിവരുടെ സഹകരണത്തോടെയാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലി എം. ജി റോഡ് വഴി മറൈൻ ഡ്രൈവിൽ സമാപിച്ചു. 2026 ൽ കേരളത്തെ സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.