മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസിന്റെ കീഴില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (പൂര്‍ണ്ണമായും) വാര്‍ഡ് 9, 10, 11 (ഭാഗികം), മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 (പൂര്‍ണ്ണമായും, 6 (ഭാഗികം) ഉള്‍പ്പെടുന്ന കോലമ്പറ്റ – മാനിക്കുനി വാട്ടര്‍ഷെഡിലെ ഈ സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന മണ്ണ് കയ്യാല, പുല്ല് വച്ച്പിടിപ്പിക്കല്‍, മണ്‍കുളം, കിണര്‍ റീചാര്‍ജിംഗ് യൂണിറ്റ് തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫോറം ഗുണഭോക്തൃ കമ്മിറ്റി ചെയര്‍മാന്‍ (9495804974), കണ്‍വീനര്‍ (9497305559), ഓവര്‍സിയര്‍ (9961940424) എന്നിവരില്‍ നിന്നും ലഭിക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷയും ആധാര്‍ കാര്‍ഡ്, തനതു വര്‍ഷത്തെ നികുതി ശീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിയുടെ രണ്ട് പകര്‍പ്പുകളും മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസില്‍ നല്‍കണം. അവസാന തീയതി ഫെബ്രുവരി 4.