ഏലൂർ നഗരസഭാ സ്പെഷ്യൽ ബഡ്സ് സ്കൂളിൽ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം ചെയർമാൻ എ.ഡി സുജിൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ അനുവദിച്ച രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാർട്ട് ക്ലാസ്സ് റൂം നിർമ്മിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അംബികാ ചന്ദ്രൻ, പി.എ ഷെറീഫ്, ദിവ്യാ നോബി, പി.ബി രാജേഷ്, സെക്രട്ടറി പി.കെ സുഭാഷ്, സ്കൂൾ പ്രിൻസിപ്പൽ ബേബി ജോൺ, സരിതാ പ്രസീദൻ, വിദ്യാർത്ഥികൾ, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.