കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ഫെബ്രുവരി 16 ന് രാവിലെ 10.30 മുതല്‍ വൈകീട്ട് 5 വരെ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ അദാലത്ത് നടത്തും. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, മെമ്പര്‍മാരായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും. പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയിയിലിരിക്കുന്നതുമായ കേസുകളില്‍, പരാതിക്കാരെയും പരാതി എതിര്‍കക്ഷികളെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍കേട്ട് പരാതികള്‍ തീര്‍പ്പാക്കും. പുതിയ പരാതികളും സ്വീകരിക്കും.