മത്സ്യത്തൊഴിലാളിഅനുബന്ധത്തൊഴിലാളികളുടെ 2018-19 ലെ ഗ്രൂപ്പ് ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് മരണമടഞ്ഞാല്‍ 10 ലക്ഷം രൂപ ഇന്‍ഷ്വറന്‍സ് ധനസഹായം ലഭിക്കും.  ഈ പദ്ധതിയില്‍ ഗുണഭോക്താവാകുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്.  കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം മത്സ്യത്തൊഴിലാളികളുടെ ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും വേണം.  മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ള എല്ലാവരും അതതു ഫിഷറീസ് ഓഫീസുകളില്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് ഹാജരാക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
വിവിധ മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി പട്ടികയില്‍ ഉള്‍പ്പെടുന്നതിന് അര്‍ഹതയുള്ള സജീവ മത്സ്യത്തൊഴിലാളികളുടെ കരട് ലിസ്റ്റ് അതത് ഫിഷറീസ് ഓഫീസുകളില്‍ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങള്‍ 15 വരെ ഫിഷറീസ് ഓഫീസര്‍ക്ക് സമര്‍പ്പിക്കാം.