പാഴൂര്‍ പമ്പ് ഹൗസിലെ വാട്ടര്‍ അതോറിറ്റിയുടെ തകരാറിലായ പമ്പുകളില്‍ ഒരെണ്ണം രണ്ടു ദിവസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. രണ്ടാമത്തെ പമ്പിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. പമ്പിന്റെ ബുഷിന്റെ ഫാബ്രിക്കേഷന്‍ ജോലികളാണ് നടക്കുന്നത്. ഷാഫ്റ്റിന്റെ ജോലികള്‍ മുളന്തുരുത്തിയിലും ബുഷിന്റെ ജോലികള്‍ പുത്തന്‍വേലിക്കരയിലുമായാണ് പുരോഗമിക്കുന്നത്.

കുടിവെളള വിതരണത്തിന് കൂടുതല്‍ ചെറിയ ടാങ്കറുകള്‍ ഏര്‍പ്പെടുത്തും. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ 656500 ലിറ്റര്‍ കുടിവെള്ളമാണ് ബുധനാഴ്ച വൈകിട്ട് അഞ്ചുവരെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്തത്. മരട്, പെരുമാനൂര്‍ എന്നീ ഫില്ലിംഗ് പോയിന്റുകളില്‍ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കും വാട്ടര്‍ അതോറിറ്റിക്കും പുറമേ സന്നദ്ധ പ്രവര്‍ത്തകരും സൗജന്യമായി കുടിവെള്ള വിതരണത്തിന് തയാറായിട്ടുണ്ട്.