കൊച്ചി: പ്രളയദുരിതാശ്വാസത്തിനും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മിതിക്കും ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നവകേരള ഭാഗ്യക്കുറിയുടെ (എന്‍.കെ.1) ജില്ലാതല വില്പന ഉദ്ഘാടനം ഇന്നലെ (സപ്തംബര്‍ 6) കാക്കനാട് കളക്ടറുടെ ചേമ്പറില്‍ മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിച്ചു. ഏജന്റുമാരായ ജ്യോതിഷ് കുമാര്‍, അജേഷ് കുമാര്‍ എന്നിവര്‍ക്ക് ഭാഗ്യക്കുറി കൈമാറിക്കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഒക്‌ടോബര്‍ 3-ന് നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്കാണ്. രണ്ടാം സമ്മാനം 5,000 രൂപ വീതം 100,800 പേര്‍ക്കും ലഭിക്കും. എംഎല്‍എമാരായ കെ ജെ മാക്‌സി, ഹൈബി ഈഡന്‍, എം സ്വരാജ്, അനൂപ് ജേക്കബ്, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, ഭാഗ്യക്കുറി വകുപ്പ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഡി അപ്പച്ചന്‍, ജില്ലാ ഓഫീസര്‍ ഷീബാ മാത്യു, ജനപ്രതിനിധികള്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, ഭാഗ്യക്കുറി ഏജന്റുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.