കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാ പഞ്ചായത്തും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫാക്ടും ഇന്നലെ (സെപ്തംബര്‍ 6) സഹായധനം കൈമാറി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തിന്റെ സംഭാവനയായ 30 ലക്ഷം രൂപ പ്രസിഡണ്ട് ആശ സനില്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന് കൈമാറി.
അഞ്ചു ലക്ഷം രൂപയും പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണറേറിയവും അടങ്ങിയ തുക മുളവുകാട് പഞ്ചായത്ത് പ്രസിഡണ്ട് വിജി ഷാജന്‍ മന്ത്രിക്ക് കൈമാറി. ജീവനക്കാരുടെ സംഭാവനയും കൂടുതല്‍ തുകയും അടുത്ത ഘട്ടത്തില്‍ കൈമാറുമെന്ന് പ്രസിഡണ്ട് പറഞ്ഞു.
കുമ്പളം പഞ്ചായത്തിന്റെ സഹായധനത്തിന്റെ ആദ്യഗഡുവായ ഒന്നര ലക്ഷം രൂപയും മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എ ജി ജോസഫിന്റെ മകന്‍ ജെയ്‌സണ്‍ സംഭാവന നല്കിയ അമ്പതിനായിരം രൂപയുമടക്കം രണ്ടു ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷെര്‍ലി ജോര്‍ജ് മന്ത്രിക്ക് കൈമാറി.
കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ എഫ്എസിടി (ഫാക്ട്) ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും സംഭാവനയായ 76,12,052 രൂപയുടെ ചെക്ക് മന്ത്രി എ സി മൊയ്തീന് ഫാക്ട് ഡയറക്ടര്‍ (മാര്‍ക്കറ്റിങ്) ഡി നന്ദകുമാര്‍ കൈമാറി. എംഎല്‍എമാരായ കെ ജെ മാക്‌സി, ഹൈബി ഈഡന്‍, എം സ്വരാജ്, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സിജിഎം രാമകൃഷ്ണന്‍, സീനിയര്‍ മാനേജര്‍ വി പി അപ്പുക്കുട്ട മേനോന്‍, വെല്‍ഫെയര്‍ ഓഫീസര്‍ വര്‍ഗീസ്, ട്രേഡ് യൂണിയന്‍ & ഓഫീസേഴ്‌സ് യൂണിയന്‍ പ്രതിനിധികളായ ടി എസ് രാധാകൃഷ്ണന്‍, വി എ നാസര്‍, പി എസ് സെന്‍, പി എസ് അനിരുദ്ധന്‍, ഷറഫുദ്ദീന്‍, ജോര്‍ജ് തോമസ്, ഹരികുമാര്‍, മാര്‍ട്ടിന്‍, ആര്‍ വേണുഗോപാല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.