കോട്ടയം: മൃഗസംരക്ഷണ വകുപ്പ് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലെ സേവനത്തിന് വെറ്ററിനറി സർജൻമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി ബിരുദം നേടിയിരിക്കണം. കേരള വെറ്ററിനറി കൗൺസിൽ  രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം മാർച്ച് എട്ടിന് രാവിലെ 10.30 നു കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0481 2563726