വയനാട്: കാലാവസ്ഥ നല്‍കിയ ദുരിത പെയ്ത്തിന് ആശ്വാസമേകി പനമരം പരക്കുനി പട്ടിക വര്‍ഗ കോളനിയില്‍ കുടുംബശ്രീ അയല്‍ക്കൂട്ട സംഗമം. പ്രളയദുരിതം നേരിട്ടനുഭവിച്ച നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന  കോളനിയാണിത്. ദുരിതങ്ങള്‍ പങ്കുവച്ചതോടൊപ്പം പ്രളയാനന്തര ആരോഗ്യപ്രശ്‌നങ്ങളില്‍ നേരിടേണ്ട മുന്‍കരുതലുകളെ കുറിച്ചും ക്ലാസെടുത്തു. സംഗമം പഞ്ചായത്തംഗം ചാക്കോ ഉദ്ഘാടനം ചെയ്തു. ആരോഗ്യ ജാഗ്രത ക്ലാസുകള്‍ക്കൊപ്പം ജനമൈത്രി എക്‌സൈസ്, പൊലിസ് എന്നിവരുടെയും ബോധവല്‍ക്കരണ ക്ലാസുകളും നടന്നു. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഉപയോപെടുത്തണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ എ.ഡി.എം സി. മുരളി അഭ്യര്‍ഥിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുലോചന, ജില്ലാ പ്രോഗ്രാം മാനേജര്‍ വി. ജയേഷ്, എസ്.ടി കോര്‍ഡിനേറ്റര്‍ ഷിബു, ആനിമേറ്റര്‍മാര്‍ തുടങ്ങിയവര്‍ സംഗമത്തില്‍ സംസാരിച്ചു.