തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2022-23 സാമ്പത്തിക വർഷം വരെയുള്ള കുടിശികയുൾപ്പെടെയുള്ള കെട്ടിട നികുതി മാർച്ച് 31 നകം അടക്കുന്നവർക്ക് പിഴപ്പലിശ ഒഴിവാക്കിയിട്ടുണ്ട്. അതത് തദ്ദേശ സ്ഥാപനങ്ങളിൽ നേരിട്ടോ tax.lsgkeralagov.in എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായോ നികുതി അടയ്ക്കാം.
