കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോട്ടയം ജില്ലയിലുള്ള നോളജ് സെന്ററുകളിൽ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ അഡ്മിഷൻ നേടുന്നതിനായി പട്ടികജാതി വിഭാഗം യുവതിയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകൾ: കെൽട്രോൺ സർട്ടിഫൈഡ് ഇലക്ട്രോണിക്‌സ് ആൻഡ് ഹാർഡ് വേർ സർവീസ് ടെക്‌നീഷ്യൻ; യോഗ്യത എസ്.എസ്.എൽ.സി. കോഴ്‌സ്‌കാലാവധി: നാലുമാസം.
അഡ്വാൻസ് ഡിപ്ലോമ ഇൻ ഐടി എനേബിൾഡ് സർവീസ് ആൻഡ് ബി.പി.ഒ.. യോഗ്യത: പ്ലസ്ടു/ വി.എച്ച്.എസ്.സി; കോഴ്‌സ് കാലാവധി: 6 മാസം.
കെൽട്രോൺ സർട്ടിഫൈഡ് നെറ്റ് വർക്കിംഗ് പ്രൊഫഷണൽ; യോഗ്യത: പ്ലസ്ടു/ വി.എച്ച്.എസ്.സി.; കോഴ്‌സ് കാലാവധി: 6 മാസം.
അഡ്വാൻസ് ഡിപ്ലോമ ഇൻ വെബ് ആപ്ലിക്കേഷൻ:യോഗ്യത പ്ലസ്ടു,/ വി.എച്ച്.എസ്.സി: കോഴ്‌സ് കാലവധി: 6 മാസം.
സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണൽ എക്‌സലൻസ് യൂത്ത് എംപ്ലോയബിലിറ്റി സ്‌കിൽ ട്രെയിനിംഗ്; യോഗ്യത: എസ്.എസ്.എൽ.സി : കോഴ്‌സ് കാലാവധി: 3 മാസം
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. കോട്ടയം: 0481 2304031, 8590605265. പാലാ: ഫോൺ:0482 2212025, 9496308237; ഹെൽപ്പ്ലൈൻ നമ്പർ: 9188665545