മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.ഭരണഘടനയിലും കമ്പനി, ക്രിമിനൽ നിയമശാഖകളിലും പ്രാഗത്ഭ്യം തെളിയിച്ച അഭിഭാഷകനായിരുന്നു അദ്ദേഹം. സർവതലസ്പർശിയായ നിയമപരിജ്ഞാനം ദണ്ഡപാണിയെ കോടതിമുറികളിലും പുറത്തും ശ്രദ്ധേയനാക്കിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.