തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, തദ്ദേശ സ്വയം ഭരണ സ്ഥാപന ജനപ്രതിനിധികൾ, തദ്ദേശ സ്വയം ഭരണ വകുപ്പ് സീനിയർ സൂപ്രണ്ട് സന്തോഷ് കുമാർ, രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ ജില്ലാ പ്രൊജക്ട് മാനേജർ വിൻസാ വി സുധൻ, കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് എക്സ്പോർട്ട് ഭരത് മോഹൻ, എന്നിവർ പങ്കെടുക്കുന്നു.