സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പുലർത്താത്ത സംസ്ഥാനമാണു കേരളമെന്നും ഇതുതന്നെയാണു സർക്കാരിന്റെ സമീപനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ല എന്ന നിലയിൽ പ്രചാരണം നടത്തുന്നതു…

മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.ഭരണഘടനയിലും കമ്പനി, ക്രിമിനൽ നിയമശാഖകളിലും  പ്രാഗത്ഭ്യം തെളിയിച്ച അഭിഭാഷകനായിരുന്നു അദ്ദേഹം. സർവതലസ്പർശിയായ നിയമപരിജ്ഞാനം ദണ്ഡപാണിയെ  കോടതിമുറികളിലും പുറത്തും ശ്രദ്ധേയനാക്കിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ഭക്ഷ്യധാന്യങ്ങള്‍ക്ക് ഉള്‍പ്പെടെ ജി.എസ്.ടി ഏര്‍പ്പെടുത്തിയ അശാസ്ത്രീയമായ നികുതി പരിഷ്‌ക്കാരങ്ങള്‍ രാജ്യത്ത് ഏറ്റവും പ്രതികൂലമായി ബാധിച്ചത് സാധാരണക്കാര്‍ക്കൊപ്പം ഹോട്ടല്‍, റസ്റ്ററന്റ് മേഖലയെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ സംസ്ഥാന…

ചെറുകഥാകൃത്തും എഴുത്തുകാരനുമായ ഡോ. എസ്.വി. വേണുഗോപൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള കഥാസാഹിത്യരംഗത്ത് നാട്ടുഭാഷയുടെ സാരള്യവും കലാത്മകമായ ഭാവലാവണ്യവും പടർത്തിയ സാഹിത്യകൃതികൾ കൊണ്ട് ശ്രദ്ധേയനാണ് അദ്ദേഹം. പ്രഗത്ഭനായ അധ്യാപകൻ, പ്രഭാഷകൻ…

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ തുടങ്ങിയ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയും…

കാലാവസ്ഥാ വ്യതിയാനം വരുത്തിവെക്കുന്ന കെടുതികൾ ശാസ്ത്രീയ സമീപനത്തിലൂടെയും വിശകലനത്തിലൂടെയും ലഘൂകരിച്ച് കൊണ്ടുവരേണ്ടത് പ്രധാന ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരേ സമയം ദുഷ്‌കരവും വിപുലവുമായ വെല്ലുവിളികളാണ് കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി…

വ്യവസായങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് ഏറ്റവും അനുകൂല സാഹചര്യമാണുള്ളതെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിച്ചുള്ള വ്യവസായ നിക്ഷേപം ആകർഷിക്കലാണു കേരളം സ്വീകരിക്കുന്ന നയമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സംരംഭക വർഷം പദ്ധതിയുടെ…

ലോകമെമ്പാടും അറിവിന്റെ കുത്തകവൽക്കരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാമൂഹിക പുരോഗതിക്കും പൊതു നന്മക്കും വേണ്ടി അറിവിനെ ഉപയോഗപ്പെടുത്താനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അറിവിന്റെ സാർവത്രികവൽക്കരണവും ജനാധിപത്യവൽക്കരണവും ഉണ്ടാകണം. അതിനുതകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഗ്രന്ഥശാലകൾ തയ്യാറാകണമെന്നും ഇരുപത്തിയാറാമതു…

കറുത്ത നിറത്തിലുള്ള വസ്ത്രവും മാസ്‌കും ധരിക്കാൻ പാടില്ലെന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം സംസ്ഥാനത്തു നടക്കുന്നുണ്ടെന്നും ഏതെങ്കിലും പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കാൻ പാടില്ലെന്ന നിലപാട് സർക്കാരിനെല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എല്ലാവർക്കും ഇഷ്ടമുള്ള നിറത്തിൽ…

സമൂഹത്തിൽ നൻമയുടെ സന്ദേശവും ശാസ്ത്ര ബോധവും വളർത്താൻ ഗ്രന്ഥശാലകൾക്കു കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഗ്രന്ഥശാല പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീന ആശയങ്ങളും പുതിയ രാഷ്ട്രീയ വീക്ഷണങ്ങളും പ്രചരിപ്പിക്കുന്നതിനായിട്ടാണു പഴയകാലത്തു…