വ്യവസായ വാണിജ്യ വകുപ്പ് മുഖേന എടുത്ത മാര്‍ജിന്‍ മണി വായ്പയുടെ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ വ്യവസായ സംരംഭകര്‍ക്കായി സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. ജൂണ്‍ 3 വരെ നിബന്ധനകള്‍ക്ക് വിധേയമായി വായ്പ കുടിശ്ശിക തീര്‍പ്പാക്കാം.

കാറ്റഗറി ഒന്ന് പ്രകാരം സംരംഭകന്‍ മരണപ്പെടുകയും സംരംഭം പ്രവര്‍ത്തനരഹിതമായിരിക്കുന്നതും ആസ്തികള്‍ ഒന്നും നിലവിലില്ലാത്തതുമായ യൂണിറ്റുകളുടെ മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക തുക എഴുതിത്തളളും. കാറ്റഗറി രണ്ട് പ്രകാരം പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം അപേക്ഷ സമര്‍പ്പിക്കുന്ന തീയതി വരെ ആറ് ശതമാനം നിരക്കില്‍ പലിശ കണക്കാക്കുന്നതും പലിശയുടെ 50 ശതമാനം തുക ഇളവ് ചെയ്തും നല്‍കും. മുതല്‍ തുകയേക്കാള്‍ പലിശ തുക അധികരിക്കുന്ന പക്ഷം, മുതല്‍ തുകയ്ക്ക് തുല്യമായി പലിശ തുക നിജപ്പെടുത്തുകയും തിരിച്ചടക്കാന്‍ ബാക്കി നില്‍ക്കുന്ന തുകയില്‍ നിന്ന് നേരത്തെ അടച്ച പലിശയും പിഴപ്പലിശയും കുറവ് ചെയ്തു നല്‍കും. താല്‍പര്യമുളളവര്‍ ജൂണ്‍ 3 ന് വൈകിട്ട് 5 നകം അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രം കാക്കനാട് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ : 0484-2421360, 9495042317, 9495977565, 9846977669, 9447052770, 9496276817, 8547744486