കെൽട്രോണിന്റെ കോട്ടയം ജില്ലയിലുള്ള നോളജ് സെന്ററുകളിൽ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ പ്രവേശനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ് ഡിപ്ലോമ ഇൻ ഐടി എനാബിൾഡ് സർവീസ് & ബി.പി.ഒ, കെൽട്രോൺ സർട്ടിഫൈഡ് നെറ്റ് വർക്കിംഗ് പ്രൊഫഷണൽ, അഡ്വാൻസ് ഡിപ്ലോമ ഇൻ വെബ് ആപ്ലിക്കേഷൻ യൂസിംഗ് ഫ്രീ & ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോം എന്നീ കോഴ്സുകൾക്ക് പ്ലസ്ടു/ വി.എച്ച്.എസ്.സി ആണ് യോഗ്യത.

സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണൽ എക്സലൻസ് യൂത്ത് എംപ്ലോയബിലിറ്റി സ്‌കിൽ ട്രെയിനിംഗ്,കെൽട്രോൺ സർട്ടിഫൈഡ് ഇലക്ട്രോണിക്സ് & ഹാർഡ്വെയർ സർവീസ് ടെക്നീഷ്യൻ എന്നീ കോഴ്സുകൾക്ക് എസ്. എസ്. എൽ.സിയാണ് യോഗ്യത.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2304031, 9497540481