കോട്ടയം: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം പുനസ്ഥാപിക്കാനുള്ള തീയതി നീട്ടി. 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്കാണ് അംശാദായ കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാൻ അവസരമുള്ളത്.
കുടിശിക വരുത്തിയ ജില്ലയിലെ അംഗങ്ങൾക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശ്ശിക പുനസ്ഥാപിക്കാം. 60 വയസ്സ് കഴിഞ്ഞവർക്ക് കുടിശ്ശിക അടച്ച് അംഗത്വം പുനസ്ഥാപിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതല്ല . കുടിശിക നിവാരണം നടത്തി അംഗത്വം പുനസ്ഥാപിക്കുന്ന അംഗങ്ങൾക്ക് കുടിശിക കാലഘട്ടത്തിലെ ക്ഷേമ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കുന്നതല്ല. ക്ഷേമനിധി പാസ്സ് ബുക്ക് നഷ്ടപ്പെട്ടവർക്ക് ഓഫീസുമായി ബന്ധപ്പെട്ട് കുടിശിക അടയ്ക്കാം. വിശദ വിവരത്തിന് ഫോൺ: 0481 2585604