നിയമബിരുദധാരികളായി എന്റോള്‍ ചെയ്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജില്ലാ കോടതി- സര്‍ക്കാര്‍ പ്ലീഡറുടെ ഓഫീസിലും, സ്‌പെഷ്യല്‍ കോടതിയിലും, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലും ലീഗല്‍ അസിസ്റ്റന്റുമാരായി പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ കോടതിയിലെ സര്‍ക്കാര്‍ പ്ലീഡറുടെ ഓഫീസിലും, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലും ഒന്ന് വീതവും, കൊട്ടാരക്കര എസ് സി -എസ് ടി സ്‌പെഷ്യല്‍ കോടതിയില്‍ മൂന്നും ഒഴിവുകളാണുള്ളത്.
എല്‍ എല്‍ ബി കഴിഞ്ഞ് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ 21നും 35നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. എല്‍ എല്‍ എം ഉള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര ധനസഹായ പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ഓണറേറിയം പ്രതിമാസം 20,000 രൂപ. അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രില്‍ 20ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2794996.