ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖേന ചിറ്റൂര്‍ ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ, കുടുംബശ്രീ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. പ്രായം 25 നും 45 നും മധ്യേ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം. താത്പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ നല്‍കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505627.
