ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 9 മുതല്‍ 15 വരെ നടക്കുന്ന എന്റെ കേരളം-2023 പ്രദര്‍ശന-വിപണന മേളയുടെ പ്രചാരണാര്‍ത്ഥം 1500 ടീഷര്‍ട്ട് 1500 തൊപ്പികളില്‍ ലോഗോ പ്രിന്റ് ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 27 ന് വൈകിട്ട് മൂന്നിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗ്രൗണ്ട് ഫ്‌ളോര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണം. അന്നേദിവസം വൈകിട്ട് 3.30 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0491-2505329.
