ജലക്ഷാമം നേരിടാന്‍ ജില്ലിയില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മ്മിച്ച 27 കാര്‍ഷിക കുളങ്ങള്‍ നാടിന് സമര്‍പ്പിച്ചു. ലോക ജലദിനത്തോടനുബന്ധിച്ച് ആയിരം കുളങ്ങള്‍ നാടിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച വെങ്ങപ്പള്ളി പഞ്ചായത്തിലെ പൂളക്കണ്ടി കുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക അധ്യക്ഷത വഹിച്ചു. ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍ മുഖ്യ പ്രഭാഷണം നടത്തി. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം നാസര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വയനാട് ജില്ലയില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നിര്‍മ്മാണം പൂര്‍ത്തീകരിച്ച മറ്റ് 26 കുളങ്ങളുടെ ഉദ്ഘാടനവും വിവിധ ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ നടന്നു.
