സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ട്രാന്‍സ് ജെന്‍ഡര്‍ ക്ഷേമ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പൂക്കോട് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് കോളേജ് കബനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ എം.ആര്‍ ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ഡീന്‍ ഡോ. എം.കെ നാരയണന്‍ അധ്യക്ഷത വഹിച്ചു. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ നേരിടുന്ന സാമൂഹിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സേവനങ്ങളുടെ ലഭ്യതയും തുല്യാവകാശങ്ങളും ഉറപ്പു വരുത്തുക ലക്ഷ്യമിട്ടായിരുന്നു ബോധവല്‍ക്കരണ ക്ലാസ്. കേരള സാമൂഹ്യ സുരക്ഷ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.പി മുഹമ്മദ് ഫൈസല്‍, ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധി സായ അലി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. പ്രൊഫസര്‍ ഡോ. രേണുക നായര്‍, ജൂനിയര്‍ സൂപ്രണ്ട് എം.വി സഞ്ജയന്‍, ഹെഡ് അക്കൗണ്ടന്റ് ഷീബ പനോളി തുടങ്ങിയവര്‍ സംസാരിച്ചു.